Wednesday, August 10, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » വാട്ട്സാപ്പില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം

വാട്ട്സാപ്പില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം

SM TV News Desk by SM TV News Desk
Jul 18, 2022, 06:02 pm IST
in Tech
Share on FacebookWhatsAppTelegramTweet

ശല്യമാകുന്നതോ മറ്റോ ആയ കോണ്‍ടാക്റ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പിലുണ്ട്. പലരും അത് പ്രയോജനപ്പെടുത്താറുമുണ്ട്. എന്നാല്‍ നിങ്ങളെ ആരെങ്കിലും അത്തരത്തില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുമോ? കഴിയും.

വാട്ട്സാപ്പില്‍ നിങ്ങളെ ബ്ലോക്ക് ചെയ്തത് ആരാണെന്ന് കണ്ടെത്താന്‍ കൃത്യമായ മാര്‍ഗങ്ങളൊന്നുമില്ലെങ്കിലും, ചില വഴികളിലൂടെ അതറിയാന്‍ കഴിയും.

1. നിങ്ങളുടെ കോണ്‍ടാക്റ്റ് ബ്ലോക്ക് ചെയ്‌തെന്ന് കരുതുന്ന വ്യക്തിയുടെ ലാസ്റ്റ് സീന്‍/ഓണ്‍ലൈന്‍ സ്റ്റാറ്റസ് പരിശോധിക്കുക. നേരത്തെ സ്റ്റാറ്റസും, ലാസ്റ്റ് സീനുമെല്ലാം കണ്ടുകൊണ്ടിരുന്നതും എന്നാലിപ്പോള്‍ കാണാന്‍ സാധിക്കുന്നില്ലെങ്കിലോ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്.

2. പ്രൊഫൈല്‍ ഫോട്ടോ പരിശോധിച്ചും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കാം. പ്രൊഫൈല്‍ ഫോട്ടോ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു പക്ഷെ ആ വ്യക്തി പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്തതുമാകാം. എങ്കിലും ബ്ലോക്ക് ചെയ്തിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

3. മെസേജ് ഡെലിവറി സ്റ്റാറ്റസ് നോക്കിയും കണ്ടെത്താം. ആരെങ്കിലും നിങ്ങളെ വാട്ട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതായി സംശയമുണ്ടെങ്കില്‍, അവര്‍ക്ക് ഒരു സന്ദേശം അയയ്ക്കാന്‍ ശ്രമിക്കുക. സന്ദേശം കൈമാറിയില്ലെങ്കില്‍, രണ്ട് കാര്യങ്ങള്‍ അര്‍ത്ഥമാക്കാം: ഒന്ന്, കോണ്‍ടാക്റ്റ് നിങ്ങളെ ബ്ലോക്ക് ചെയ്തു. അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഓഫാണ്. പക്ഷേ, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷവും സന്ദേശം ഡെലിവര്‍ ചെയ്യുന്നില്ലെങ്കില്‍, കോണ്‍ടാക്റ്റ് നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Share1SendShareTweet

Related Posts

കെ-ഫോണ്‍ വീടുകളിലേക്ക്; ആദ്യ ഘട്ടത്തില്‍ 120 നിയോജക മണ്ഡലങ്ങളില്‍ 500 വീതം കണക്ഷന്‍
News

കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ

പനിയുണ്ടോ എന്ന് പറയും ആപ്പിള്‍ വാച്ച് സീരീസ് 8
News

പനിയുണ്ടോ എന്ന് പറയും ആപ്പിള്‍ വാച്ച് സീരീസ് 8

കേന്ദ്രനിര്‍ദേശം ഭാഗികമായി നടപ്പാക്കി ട്വിറ്റര്‍; അക്കൗണ്ടുകള്‍ മരവിപ്പിച്ചു
Tech

ട്വിറ്ററില്‍ ഇനി 2500 വാക്കുകളില്‍ എഴുതാം; ‘നോട്ട്‌സ്’ ഫീച്ചര്‍ പരീക്ഷിക്കുന്നു

News

തട്ടിപ്പുകള്‍ തടയാന്‍ അധിക സുരക്ഷ ഒരുക്കാന്‍ വാട്ട്‌സാപ്പ്

ടിക്ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു?
Tech

ടിക്ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു?

Tech

അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies