ഐഒഎസ് 10 അല്ലെങ്കില്‍ ഐഒഎസ് 11 പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ മോഡലുകളില്‍ വാട്സാപ്പ് പ്രവര്‍ത്തനം ഒക്ടോബറില്‍ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 24 മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. പഴയ ഐഫോണുകളുള്ള ഉപയോക്താക്കള്‍ വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാന്‍ തങ്ങളുടെ ഹാന്‍ഡ്സെറ്റുകള്‍ iOS 12ലേക്കോ പുതിയ പതിപ്പുകളിലേക്കോ അപ്ഗ്രേഡ് ചെയ്യണം.
iPhone 5, iPhone 5c ഉപയോക്താക്കളെ പുതിയ iPhone മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ നീക്കം. ഈ ഐഫോണ്‍ മോഡലുകളില്‍ പുതിയ ഐഒഎസ് ബില്‍ഡിലേക്ക് അപ്ഡേറ്റ് ചെയ്യുന്നത് പ്രായോഗികമല്ലെന്നും മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഒക്ടോബര്‍ 24-നകം iOS 10, iOS 11 എന്നിവയ്ക്കുള്ള പിന്തുണ വാട്ട്സാപ്പ് അവസാനിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാട്ട്സ്ആപ്പിനെ പിന്തുണയ്ക്കുന്ന ഒരു iOS അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പ്രായോഗികമായി സാധ്യമല്ലാത്തതിനാല്‍ iPhone 5, iPhone 5c ഉപയോക്താക്കള്‍ക്ക് ഹാര്ഡ്വെയര് അപ്ഗ്രേഡ് ചെയ്യേണ്ടി വന്നേക്കാം. എങ്കിലും, iPhone 5s അല്ലെങ്കില്‍ അതിന് ശേഷമുള്ള മോഡലുകള്‍ ഉള്ള ഉപയോക്താക്കള്‍ക്ക് iOS 12ലേക്ക് അപ്ഡേറ്റ് ചെയ്യാനും വാട്സാപ്പ് സേവനം തുടര്‍ന്നും ലഭ്യമാക്കാനും സാധിച്ചേക്കും.
Discussion about this post