2500 വാക്കുകള്‍ ഉപയോഗിച്ചുള്ള ലേഖനങ്ങള്‍ എഴുതാന്‍ അനുവദിക്കുന്ന സൗകര്യമൊരുക്കാന്‍ ട്വിറ്റര്‍. സാധാരണ ട്വീറ്റില്‍ 280 അക്ഷരങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ അനുവദിക്കുന്നത്.
കാനഡ, ഘാന, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഏഴുത്തുകാരായ വളരെ കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ രണ്ട് മാസത്തോളം നോട്ട്സ് ഫീച്ചര്‍ പരീക്ഷിക്കും. ട്വിറ്ററില്‍ നിന്ന് പുറത്തുപോവാതെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം. നോട്ട്സ് ഫീച്ചര്‍ ഉപയോഗിച്ച് കുറിപ്പുകള്‍ എഴുതി പങ്കുവെക്കുമ്പോള്‍ ആ കുറിപ്പിന്റെ തലക്കെട്ടും ഒരു ലിങ്കുമാണ് ഫോളോവര്‍മാര്‍ കാണുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് മുഴുവന്‍ ലേഖനവും വായിക്കാന്‍ സാധിക്കുക.
ട്വിറ്ററില്‍ സ്വീകാര്യതയുള്ള എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പങ്കുവെക്കുന്നതിന് അവസരമൊരുക്കുകയാണ് നോട്ട്സ് ഫീച്ചറിന്റെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഒരു ഡച്ച് ന്യൂസ് ലെറ്റര്‍ സ്റ്റാര്‍ട്ട് അപ്പ് ആയ റെവ്യൂവിനെ ട്വിറ്റര്‍ ഏറ്റെടുത്തിരുന്നു. നോട്ട്സ് ഫീച്ചറിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് റിവ്യൂവിനെയാണെന്ന് ട്വിറ്റര്‍ വ്യക്തനമാക്കിയിട്ടുണ്ട്. നോട്ട്സില്‍ എഴുതുന്ന ലേഖനത്തില്‍ ജിഫുകള്‍, ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ചേര്‍ത്ത് മികച്ച ഉള്ളടക്കമാക്കിമാറ്റാനും സാധിക്കും. പങ്കുവെച്ച നോട്ടുകള്‍ എഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.
മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് എന്ന് വിളിക്കപ്പെടുന്ന ട്വിറ്ററില്‍ തുടക്കത്തില്‍ 140 അക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇത് പിന്നീട് 2017-ല്‍ 280 ആക്കി വര്‍ധിപ്പിച്ചിക്കുകയായിരുന്നു,
Discussion about this post