റിയാദ്: ജിദ്ദയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം എടവണ്ണ പാലപ്പറ്റ സ്വദേശി വാലത്തില്‍ അബ്ദുല്‍ ലത്തീഫ് (47) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ലത്തീഫ് ജിദ്ദയിലെ സനാഇയ ഭാഗത്ത് സി.സി.ടി.വി ഫിറ്റ് ചെയ്തുകൊണ്ടിരിക്കെ ഉയര്‍ന്ന സ്ഥലത്ത് നിന്ന് താഴെ വീണത്. വീഴ്ചയില്‍ തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റിരുന്നു. ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ലത്തീഫ്.
ഭാര്യ: ബുഷ്റ പുല്ലഞ്ചേരി, മക്കള്‍: ലാസിന് ഫര്ഹാന്(21), ലന ഫര്ഹാന്13), നിഷാല്‍ ഫര്ഹാന് (എട്ട്).
Discussion about this post