ദുബൈ: ഇന്നും നാളെയും ദുബൈ മെട്രോ 2 മണിക്കൂര്‍ അധിക സര്‍വീസ് നടത്തും. രാത്രി 12 മുതല്‍ 2 വരെയാണ് സര്‍വീസ് നീട്ടിയത്. വേനല്‍ അവധി കഴിഞ്ഞ് വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ തിരക്ക് പരിഗണിച്ചാണ് അധിക സര്‍വീസ് നടത്തുന്നത്.
ദുബൈ വിമാനത്താവളത്തില്‍ നിന്ന് ഈ സമയത്തുള്ള സര്‍വീസ് സൗജന്യമായിരിക്കുമെന്നും ആര്‍ടിഎ അറിയിച്ചു. ടെര്‍മിനല്‍ 3 സ്റ്റേഷനില്‍ നിന്ന് സെന്റര്‍ പോയിന്റ് വരെ രാത്രി 12നും 2നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കു പണം നല്‍കേണ്ടതില്ല.
Discussion about this post