ദുബൈ: ദുബൈയില്‍ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ദിര്‍ഹം (നാല് കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്കാന് ഇന്‍ഷുറന്‍സ് കമ്പനിയോട് ഉത്തരവിട്ട് കോടതി. മരിച്ചയാളുടെ അമ്മയും ഭാര്യയും മകനുമായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കുടുംബത്തിലെ ഏക വരുമാനമാര്ഗമുണ്ടായിരുന്ന ആളാണ് സ്കൂള്‍ ബസിടിച്ച് മരിച്ചതെന്നും, 20 ലക്ഷത്തിലേറെ ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കുടുംബം കോടതിയെ സമീപിച്ചത്.
കേസ് ആദ്യം പരിഗണിച്ച ഇന്‍ഷുറന്‍സ് അതോറിറ്റി, കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദേശിച്ചിരുന്നു. ഇതേ വിധി തന്നെ ദുബൈ പ്രാഥമിക കോടതി പിന്നീട് ശരിവെച്ചു. എന്നാല്‍ ഈ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം തേടിയുള്ള കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് കാണിച്ച് കമ്പനി, ഇന്‍ഷുറന്‍സ് പരാതി പരിഹാര കമ്മിറ്റിയെ സമീപിച്ചെങ്കിലും, കമ്മിറ്റി ഈ ആവശ്യം പരിഗണിച്ചില്ല. തുടര്‍ന്ന് അപ്പീലുമായി കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയിലെത്തിയെങ്കിലും മുഴുവന്‍ നഷ്ടപരിഹാരത്തുകയും മരിച്ചയാളുടെ കുടുംബത്തിന് നല്കാന് കോടതി ഉത്തരവിടുകയായിരുന്നു.
Discussion about this post