കുവൈത്ത് സിറ്റി: കുവൈത്തില്‍ 15,000 പ്രവാസികളെ നാടുകടത്തി. ഏഷ്യന്‍, അറബ് വംശജരാണ് നാടുകടത്തിയവരില്‍ ഭൂരിഭാഗവും. ജോലിയും വരുമാനവുമില്ലാതെ രാജ്യത്ത് തുടര്‍ന്ന പ്രവാസികളെയാണ് നാടുകടത്തിയത്.
വരുമാനമില്ലതെ രാജ്യത്ത് തുടരുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് ജോലിയില്ലാതെ അലഞ്ഞു തിരിയുന്നവരെ കണ്ടെത്തിയത്.
Discussion about this post