തിരുവനന്തപുരം വെമ്പായത്ത് വിവാഹവീട്ടിലെ ടെറസില്‍നിന്നു യുവാവ് വീണുമരിച്ചതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. കീഴാമലക്കല്‍ ഷിബുവാണ് മരിച്ചത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദിവസമാണ് ഇവരുടെ വീട്ടിലെ ടെറസില്‍ നിന്നും ഷിബു വീണത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജാക്കി കൊണ്ടുവന്ന് സുഹൃത്തുക്കള്‍ മുങ്ങിയെന്നാണ് പരാതി.
Discussion about this post