തൃശൂര്‍: തൃശൂരില്‍ അമ്മയെ മകന് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി സ്വദേശി ശോഭനയാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം മകന് വിഷ്ണു പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
കഴുത്ത് ഞെരിച്ച ശേഷമാണ് ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ച് ആക്രമിച്ചത്. ഇതിന് ശേഷം മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്.
ഇതിന് ശേഷമാണ് പോലീസും നാട്ടുകാരും വിവരം അറിഞ്ഞത്. അച്ഛനും അമ്മയും വിഷ്ണുവുമാണ് വീട്ടില്‍ താമസിക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് അച്ഛന് വീട്ടില്‍ ഉണ്ടായിരുന്നില്ല. കൊലപാതകത്തിനുള്ള കാരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് ചോദിച്ചറിയുകയാണ്. സംഭവ സ്ഥലത്ത് എത്തി പോലീസ് കൊലപാതകം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post