തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കളെ കണ്ടിട്ടില്ലേ ? എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കൂളായി ഇറങ്ങിപ്പോകുന്ന പശുവിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ കണ്ടോളൂ… അങ്ങനെയൊരു വീഡിയോ വൈറലാകുന്നുണ്ട്് സോഷ്യല്‍മീഡിയയില്‍.
സംഭവം നടക്കുന്നത് ഓസ്ട്രിയയിലാണ്. ഓസ്ട്രിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന് ചുറ്റുമുള്ള ശാന്തമായ തെരുവില്‍ വളരെ കുറച്ച് ആളുകളെ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്ന്, ഒരു പശു കടയില്‍ നിന്ന് പുറത്തുവരുന്നത് കാണാം. ആളുകള്‍ അമ്പരപ്പോടെ പശുവിനെ നോക്കുന്നതും വീഡിയോയിലുണ്ട്.
15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് നിരവധി പേരാണ് കണ്ടതും, ഷെയര്‍ ചെയ്തത്.
Meanwhile in Austria.. 😂 pic.twitter.com/ll7U2Gfm2K
— Buitengebieden (@buitengebieden) August 22, 2022
Discussion about this post