ആലപ്പുഴ: ഹരിപ്പാട് അമൃതം പൊടി യൂണിറ്റില്‍ എലിയുടെ വിസര്‍ജ്യം കണ്ടെത്തിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അമൃതം പൊടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കും. പള്ളിപ്പാട് നവജീവന്‍ അമൃതം പൊടി യൂണിറ്റിലെ യന്ത്രവത്കൃത ഉപകരണങ്ങളിലാണ് എലിയുടെ വിസര്‍ജ്യം കാണപ്പെട്ടത്.
യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ തറ പൊട്ടിയതും ഭിത്തി വൃത്തിയില്ലാത്തതും ആണെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം യൂണിറ്റ് അടച്ചു പൂട്ടാന്‍ നോട്ടിസ് നല്‍കിയിരുന്നു.
Discussion about this post