മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കൊല്ലം പെരിനാട് വെള്ളിമണില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പെട്ട ഗിരീഷ് കുമാറിന്റെ മൃതദേഹം കണ്ടെത്താനായത്. പെരിനാട് വെള്ളിമണ്‍ ഹൈസ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു എഴുകോണ്‍ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ്കുമാര്‍ മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.
Discussion about this post