ദുബൈ: യുഎഇയില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ ഭാഗ്യം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി മഹേഷിനാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഭാര്യ സുഗന്ധിയുടെ പേരിലെടുത്ത 1750-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് മഹേഷിനെ തേടി ഭാഗ്യമെത്തിയത്.
സുഹൃത്തുക്കളുമായി ചേര്‍ന്നാണ് മഹേഷ് ടിക്കറ്റെടുത്തത്. സെപ്റ്റംബര്‍ ഒന്നിന് 12 സുഹൃത്തുക്കളുമായി ചേര്‍ന്നായിരുന്നു മഹേഷ് ടിക്കറ്റെടുത്തത്. ഇതില്‍ 10 പേര് ഇന്ത്യക്കാരും ഒരു ലെബനാന് സ്വദേശിയും ഒരു ഫിലിപ്പൈനിയുമാണുള്ളത്. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കുവെയ്ക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി ഭാഗ്യം പരീക്ഷിക്കുന്ന മഹേഷ്, ഇത്തവണ തന്റെ ഭാര്യയുടെ പേരില്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 183-ാമത്തെ ഇന്ത്യക്കാരനാണ് മഹേഷ്.
Discussion about this post