ഖത്തറില്‍ 16 സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ഈ അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നെണ്ണം ഇന്ത്യന്‍ സ്കൂളുകളാണ്. ഒമ്പത് ബ്രിട്ടീഷ് സ്കൂളുകള്‍, രണ്ട് അമേരിക്കന്‍ സ്കൂളുകള്‍, മറ്റുള്ള രണ്ട് സ്കൂളുകള്‍ എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്.
പുതിയ സ്വകാര്യ സ്കൂളുകള്‍ ആരംഭിക്കുന്നതോടെ 8,870 പുതിയ സീറ്റുകള്‍ സൃഷ്ടിക്കപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകളെയും കിന്റര്ഗാര്ട്ടനുകളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡാറ്റാബേസ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Discussion about this post