കുവൈത്തിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രവേശനം. രാവിലെ 5 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പ്രവേശന അനുമതി. 8 മണി കഴിഞ്ഞാല്‍ ഓര്‍ഡറുകള്‍ പാര്‍സലായോ ഹോം ഡെലിവറിയായോ മാത്രമായിരിക്കും അനുവദിക്കുക.
ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പ്രഖ്യാപിക്കുന്നതിനുള്ള കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനത്തിരക്ക് കുറയ്ക്കാന്‍ റസ്റ്റോറന്റുകളിലെത്തുന്നതിന് മുമ്പ് ഉപഭോക്താക്കളില്‍ നിന്ന് ബുക്കിംഗ് സ്വീകരിക്കുന്നതടക്കമുള്ള സംവിധാനങ്ങളൊരുക്കാനും നിര്‍ദേശമുണ്ട്.
Discussion about this post