മറ്റ് രാജ്യങ്ങളില്‍ നിന്നും ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പെരുന്നാള്‍ദിനം മുതല്‍ നിലവില്‍ വരും. വാക്സിന് സ്വീകരിച്ചവര്‍ക്കും കോവിഡ്മുക്തര്‍ക്കും കോവിഡ് ടെസ്റ്റ് നിബന്ധനയില്‍ ഇളവ് ലഭിക്കും. കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ മെഡിക്കല്‍ ഫോഴ്സാണ് പെരുന്നാളിന്റെ ആദ്യ അവധിദിനം മുതല്‍ നിലവില്‍വരുന്ന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്.
ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് ബഹ്റൈനിലേക്ക് വരുന്ന ആറുവയസിന് മുകളില്‍ പ്രായമുള്ളവര്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ ക്യൂ.ആര് കോഡ് പതിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ ബഹ്റൈനില്‍ എത്തിയ ദിവസവും അഞ്ചാം ദിവസവും പത്താം ദിവസവുമുള്ള മൂന്ന് കോവിഡ് പരിശോധനകള്‍ക്കും വിധേയരാകണം.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക കോവിഡ് ആപ്ലിക്കേഷനുകളോ തെളിവായി ഹാജരാക്കണം. ആറിനും 17നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് ബഹ്റൈനുമായി പരസ്പര ധാരണ അംഗീകരിച്ചിട്ടുള്ള ഇസ്രായേല്‍, സൈപ്രസ് എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്കും ബഹ്റൈനില്‍ എത്തുമ്പോള്‍ കോവിഡ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post