പെരുന്നാള്‍ അവധി ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനൊരുങ്ങി യുഎഇ. കോവിഡിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു.
നിയന്ത്രണ വിധേയമായി റമദാനില്‍ പള്ളികളില്‍ പ്രാര്‍ഥനക്ക് അനുമതി നല്‍കിയിരുന്നു.വന്‍കിട മാളുകള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പെരുന്നാള്‍ പ്രമാണിച്ച് ആളുകള്‍ ഒത്തുചേരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിയമം കര്‍ശനമാക്കുന്നത്. നിയമവിരുദ്ധമായി സമൂഹ ഇഫ്താര്‍ നടത്തിയ 39 സംഘങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലിസ് നടപടി സ്വീകരിച്ചിരുന്നു. പങ്കെടുത്തവര്‍ക്ക് 5000 ദിര്‍ഹവും വിളിച്ചുചേര്ത്തവര്ക്ക് 10,000 ദിര്‍ഹവും പിഴ വിധിച്ചു.
Discussion about this post