കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍ . ഈജിപ്ത്,ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഒമാന്‍ പുതുതായി വിലക്കേര്‍പ്പെടുത്തിയത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒമാനില്‍ നിരവധി യാത്രക്കാരെത്തുന്ന ഈജിപ്തിനെയും ഫിലിപ്പീന്‍സിനെയും വിലക്കിയത്. മെയ് ഏഴ് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ആണ് യാത്രാ നിരോധനം പ്രാബല്യത്തില്‍ വരിക എന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു.
Discussion about this post