പെരുന്നാള്‍ ദിനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന തുടരുകയാണെങ്കിലും, ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യം സ്വീകരിച്ച് വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. അതിനാല്‍ റമദാനിലോ പെരുന്നാള്‍ ദിവസങ്ങളിലോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നീക്കമില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആല് പറഞ്ഞു.
വാക്സിനേഷന് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം മുക്തമാകും. അതിന് എല്ലാവരും വാക്സിന് സ്വീകരിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 17ന് ആരംഭിച്ച വാക്സിനേഷന് പദ്ധതിയിലൂടെ 91 ലക്ഷത്തിലധികം ഡോസ് വാക്സിന് വിതരണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 18ന് ആരംഭിച്ച രണ്ടാം ഘട്ട വാക്സിനേഷന് പദ്ധതി വഴി വളരെയധികം ആളുകളിലേക്ക് വാക്സിന് വിതരണം ചെയ്തു.
മദീനയില്‍ വാക്സിന് സെന്ററുകളുടെ എണ്ണം ആറായി ഉയര്‍ത്തി. യാമ്പുവിലും പുതിയ വാക്സിന് കേന്ദ്രം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
Discussion about this post