കോവിഡില്‍ ശ്വാസം മുട്ടുന്ന ഇന്ത്യക്ക് സഹായവുമായി ഗള്‍ഫ് രാജ്യമായ ബഹ്റൈനും. ബഹ്റൈനില്‍നിന്നുള്ള 40 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനുമായി രണ്ട് കപ്പലുകള്‍ നാളെ ഇന്ത്യയിലേക്ക് പുറപ്പെടും.
ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് തല്‍വാര്‍ എന്നീ കപ്പലുകളാണ് ഇതിനായി ഇന്ത്യയില്‍നിന്ന് മനാമ തുറമുഖത്ത് എത്തിയത്. ഓക്സിജന്‍ കൂടാതെ വൈദ്യസഹായവും ഇന്ത്യക്ക് നല്‍കുമെന്ന് ബഹ്റൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ സൗദിയില്‍നിന്ന് ആദ്യഘട്ട സഹായം ഇന്ത്യയിലെത്തുകയും ചെയ്തിട്ടുണ്ട്.
Discussion about this post