കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. ബഹ്റൈന്‍ പാര്‍ലമെന്റ് ഫസ്റ്റ് ഡെപ്യൂട്ടി അബ്ദുല്‍ നബി സല്‍മാനാണ് ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയില്‍നിന്ന് നേരിട്ടോ ട്രാന്‍സിറ്റ് വിമാനങ്ങളിലോ വരുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. തിരികെ വരുന്ന പൗരന്മാര്ക്ക് മാത്രം ഇളവ് നല്‍കണം.
രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നിര്‍ദേശമെന്നും പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും അബ്ദുല്‍ നബി സല്മാന് പറഞ്ഞു.
Discussion about this post