ഇന്ത്യയില്‍നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഇന്നു മുതല്‍ വിലക്കേര്‍പ്പെടുത്തി കുവൈത്ത്. അനിശ്ചിതകാലത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി . ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് അധികൃതരുടെ നടപടിയെന്നാണ് സൂചന.
ഇതോടെ കൊച്ചിയില്‍നിന്നും ആരോഗ്യപ്രവര്‍ത്തകര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരുമായി കുവൈത്തിലേക്ക് പുറപ്പെടാനിരുന്ന കുവൈത്ത് എയര്‍ വൈസ് ജസീറ എയര്‍വെയ്സ് വിമാനങ്ങള്‍ അവസാന നിമിഷം യാത്ര റദ്ദാക്കി. ഇന്ത്യ അടക്കം 34 രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് നേരത്തെ മുതല്‍ വിലക്കുണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരെ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. അവരെ കൂടി ഇന്ന് മുതല്‍ വിലക്കിക്കൊണ്ടാണ് പുതിയ സര്‍ക്കുലര്‍ പുറത്തുവന്നത്.
Discussion about this post