ക്വാറന്റൈന് ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക പരിഷ്കരിച്ച് അബുദബി. സാംസ്കാരിക- വിനോദസഞ്ചാര വകുപ്പാണ് ഗ്രീന്‍ പട്ടിക പരിഷ്കരിച്ചത്. ഇതുപ്രകാരം, 23 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഏപ്രില്‍ 25 മുതല്‍ ക്വാറന്റൈന് ആവശ്യമില്ലാതെ അബുദബിയിലേക്ക് പ്രവേശിക്കാം.
ക്യൂബ, ജപ്പാന്, പോര്‍ചുഗല്‍, റഷ്യ, സ്വിറ്റ്സര്‍ലാന്‍ഡ്, തായ് വാന്‍, തജികിസ്ഥാന്‍, യുകെ, ഉസ്ബസ്കിസ്ഥാന്‍ എന്നീ 9 രാജ്യങ്ങളെ ഗ്രീന്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബിയില്‍ എത്തിച്ചേരുന്നതിന് മുമ്പ്്, എത്തിച്ചേര്‍ന്ന ദിവസം, അതിന് നാല്, എട്ട് ദിവസങ്ങള്‍ക്ക് ശേഷമുള്ള കൊവിഡ് പരിശോധന എന്നിവയെല്ലാം യാത്രക്കാര്‍ നടത്തേണ്ടതാണ്.
എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അബുദാബിയിലെ സാംസ്കാരിക വകുപ്പ് ഗ്രീന്‍ ലിസ്റ്റ് പരിഷ്കരിക്കാറുണ്ട്. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിവിധ രാജ്യങ്ങളെ നീക്കം ചെയ്യുകയും ഉള്‍പ്പെടുത്തുകയും ചെയ്യും. ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്ന് അബുദബിയിലേക്ക് വരുന്ന ഏതൊരു യാത്രക്കാരനും വൈദ്യപരിശോധന നടത്തിയ റിസ്റ്റ്ബാന്‍ഡ് ധരിക്കുകയും 10 ദിവസത്തെ ക്വാറന്റൈന് പാലിക്കുകയും വേണം.
Discussion about this post