കുവൈറ്റ്: കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ നിന്ന് 1,40,000 പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് വിട്ട പ്രവാസികളില്‍ 52 ശതമാനവും ഇന്ത്യക്കാരാണ്. ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റില്‍ നിന്ന് മടങ്ങിയവരില്‍ 39 ശതമാനവും. കോവിഡിന് പുറമെ സ്വദേശിവത്കരണമടക്കമുള്ള കാരണങ്ങളും പ്രവാസികളുടെ മടങ്ങിപ്പോക്കിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കാര്‍ക്ക് പുറമെ 22.5 ശതമാനം ഈജിപ്തുകാരും 10 ശതമാനം ബംഗ്ലാദേശ് സ്വദേശികളും 4.5 ശതമാനം ഫിലിപ്പൈനികളും കുവൈറ്റ് വിട്ടു. അതേസമയം 11,000 സ്വദേശികളാണ് കുവൈറ്റില്‍ പുതിയതായി കഴിഞ്ഞ വര്‍ഷം ജോലിയില്‍ പ്രവേശിച്ചത്.
Discussion about this post