ഭാര്യയുമായി വഴക്കും പ്രശ്നവും പതിവായതോടെ മനംമടുത്ത് ഭര്‍ത്താവ് പനയില്‍ താമസമാക്കി. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ കോപഗഞ്ച് മേഖലയിലാണ് സംഭവം.
80 അടി ഉയരമുള്ള പനയിലാണ് 42കാരനായ രാം പ്രവേഷ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഭാര്യയുമായി രാം പ്രവേഷ് വഴക്കാണ്. ഭാര്യ മര്‍ദ്ദിക്കുന്നതായും ഇദ്ദേഹം ആരോപിക്കുന്നു. ഭാര്യയില്‍ നിന്ന് ഉപദ്രവം സഹിക്ക വയ്യാതായതോടെയാണ് രാം പ്രവേഷ് പനയില്‍ താമസമാക്കിയത്.
ഭക്ഷണവും വെള്ളവും ഒരു കയര്‍ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. രാം അത് മുകളില്‍ നിന്ന് വലിച്ചെടുത്ത് കഴിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രാത്രി കാലങ്ങളിലാണ് ഇയാള്‍ താഴേക്ക് ഇറങ്ങുന്നത്. ഗ്രാമവാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഇയാളെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പനമരത്തോട് ചേര്‍ന്ന് നിരവധി വീടുകള്‍ ഉള്ളതിനാണ് ഇയാളുടെ പ്രവര്‍ത്തിയെ ഗ്രാമവാസികള്‍ എതിര്‍ക്കുകയാണെന്ന് ഗ്രാമമുഖ്യന് ദീപക് കുമാര്‍ പറഞ്ഞു. ആളുകള്‍ അവരുടെ വീടുകളില്‍ എന്താണ് ചെയ്യുന്നതെന്ന് അയാള്‍ നിരീക്ഷിക്കുകയാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം. അത് അവരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഗ്രാമവാസികള്‍ പറയുന്നു.
Discussion about this post