ആംബുലന്‍സില്‍ വെച്ച് ഒരു സൈനിക ഉദ്യോഗസ്ഥന് കുഞ്ഞിന് ഭക്ഷണം നല്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവിയാണ് കുഞ്ഞിന് ഭക്ഷണം നല്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ആംബുലന്‍സിന്റെ പിറകില്‍ കൈക്കുഞ്ഞുമായി ഇരിക്കുന്ന സൈനിക ഉദ്യോഗസ്ഥനെ ചിത്രങ്ങളില്‍ കാണാം. കൈകളില്‍ തുണിയുമായി മറ്റൊരു ഉദ്യോഗസ്ഥന് അരികില്‍ നില്ക്കുമ്പോള് ജവാന് കുഞ്ഞിന് ഭക്ഷണം നല്‍കുകയാണ്. ”വികാരങ്ങളും കടമയും കൈകോര്‍ക്കുമ്പോള്‍, ഇന്ത്യന്‍ സൈന്യത്തിന് ഹാറ്റ്സ് ഓഫ്’ എന്ന തലക്കെട്ടോടെയാണ് ഹര്‍ഷ് സംഘവി ചിത്രം പങ്കിട്ടിരിക്കുന്നത്.
ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കിട്ടിരിക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.
Picture worth thousand words of appreciation 👏🏻👏🏻👏🏻 https://t.co/UyaGqtgnMX
— 🌸💮🌼💮Fiona🌸💮🌼💮 (@fromfarfarawayy) June 9, 2022
Discussion about this post