ആഹ്ളാദപൂര്‍വം നൃത്തം വയ്ക്കുന്നൊരു കരടിക്കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ദൈര്‍ഘ്യമുള്ളൂവെങ്കിലും ഏറെ രസകരമായൊരു വീഡിയോയാണിത്. ട്വിറ്ററില്‍ വൈറലായ വീഡിയോയാണിത്. ഇത് ആര് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല.
കാട്ടിനകത്ത് നിന്ന് പകര്‍ത്തപ്പെട്ട ദൃശ്യമാണിതെന്നാണ് കരുതപ്പെടുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ രസകരമായ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര് ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വളരെ ‘ക്യൂട്ട്’ ആയിട്ടുണ്ട് നൃത്തമെന്നും കുഞ്ഞുങ്ങളോട് തോന്നുന്ന സ്നേഹവും വാത്സല്യവുമാണ് തോന്നുന്നതെന്നുമാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്.
Dance like nobody’s watching…🐻🕺😍😅 pic.twitter.com/GoEr16oog2
— 𝕐o̴g̴ (@Yoda4ever) June 2, 2022
Discussion about this post