കൊച്ചി: ടിക്കറ്റ് നിരക്ക് കുറച്ചുള്ള കൊച്ചി മെട്രോയുടെ പരീക്ഷണം വിജയകരം. ഗാന്ധി ജയന്തി ദിനത്തില്‍ യാത്രക്കാര്‍ക്ക് നിരക്കിന്റെ 50% തിരിച്ചുനല്കിയതോടെ മെട്രോയില്‍ കയറാന്‍ വന്‍ തിരക്കായിരുന്നു. സാധാരണ അവധി ദിവസങ്ങളില്‍ ശരാശരി 24000 ആളുകളാണ് കൊച്ചി മെട്രോയില്‍ കയറാറുള്ളതെങ്കില്‍ നിരക്കില്‍ ഇളവ് നല്‍കിയപ്പോഴത് ഉയര്‍ന്ന് 30000 ആയി.
ഇതിന് പുറമെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഇത് കാണാനും നിരവധി പേരെത്തി. കേരളപ്പിറവി ദിനത്തിലും സമാന ഇളവ് നല്കാന് മെട്രോ തീരുമാനിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മെട്രോയില്‍ സഞ്ചരിക്കാന്‍ സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാള്‍ക്ക് 50 ശതമാനം ഇളവും നല്കുന്ന പദ്ധതിയും മെട്രോ തുടങ്ങിയിട്ടുണ്ട്.
Discussion about this post