കൊല്ലം: കൊല്ലത്തും കളമശ്ശരി മോഡല്‍ ആക്രമണം. കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരകളായത്. കളിയാക്കിയത് ചോദ്യം ചെയ്തതായിരുന്നു മര്‍ദ്ദനത്തിന് കാരണം. കുട്ടികളെ കൂട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
കൊല്ലം കരൂര്‍ കല്ക്കുളത്ത് വച്ച് ഈ മാസം 24നായിരുന്നു സംഭവം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് 13ഉം 14ഉം വയസുള്ള കുട്ടികളെ ക്രൂരമായി തല്ലിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Discussion about this post