പാലക്കാട്: പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടില്‍ എത്തിയ സംഘം വാതിലില്‍ തട്ടിവിളിച്ച് അബ്ബാസിനെ വീടിന് പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മാരകായുധങ്ങളുമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല നടത്തിയ സംഘം കൊപ്പം പൊലീസിന്റെ കസ്റ്റഡിയില്‍ ആണെന്ന് സൂചനയുണ്ട്.
Discussion about this post