കൊല്ലം: കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി മുഴുവന്‍ ഓഫീസ് തുറന്നു കിടക്കുകയായിരുന്നു.
രാവിലെ നടക്കാനിറങ്ങിയവരാണ് പഞ്ചായത്ത് ഓഫീസ് തുറന്നുകിടക്കുന്നത് കണ്ടത്. എല്ലാ റൂമുകളും തുറന്നു കിടക്കുകയായിരുന്നു.
അതേസമയം പ്രസിഡന്റും ഉദ്യോഗസ്ഥരും ഓഫീലിരുന്ന് മദ്യപിച്ച ശേഷം പൂട്ടാന്‍ മറന്നതാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഓഫീസിലിരുന്ന് മദ്യപിച്ചിട്ടില്ലെന്നും പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്നും പ്രസിഡന്റ് വിനു മംഗലത്ത് പറഞ്ഞു.
Discussion about this post