ആലപ്പുഴ: നഗരസഭാധ്യക്ഷയെ തെരഞ്ഞെടുത്തതില്‍ ആലപ്പുഴ സിപിഐഎമ്മില്‍ പൊട്ടിത്തെറി. പ്രതിഷേധമറിയിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. സിപിഐഎം നേതാവ് പി.പി.ചിത്തരഞ്ജനെതിരെയാണ് മുദ്രാവാക്യം വിളിച്ചത്.
മികച്ച വിജയം നേടിയ ആലപ്പുഴയില്‍ സൗമ്യരാജിനെയാണ് പാര്‍ട്ടി നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്. കെ ജയമ്മയെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്.
അതേസമയം പാര്‍ട്ടി തീരുമാനം തിരുത്തില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്.നാസര്‍ പറഞ്ഞു. പ്രതിഷേധം പാര്‍ട്ടി രീതിയല്ലെന്നും നാസര്‍ പറഞ്ഞു.
Discussion about this post