ഇടുക്കി: ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര് വെട്ടേറ്റുമരിച്ചു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. വലിയ തേവാളയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
സംഭവത്തില്‍ പ്രതിയായ ജാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍ പറയ് യാഹല്‍ സ്വദേശി സഞ്ജയ് ബാസ്കിയെ (30)സമീപത്തെ ഏലത്തോട്ടത്തില്‍ നിന്ന് പോലീസ് പിടികൂടി. സംഘര്‍ഷത്തില്‍ ഷുക്ലാലിന്റെ ഭാര്യ വാസന്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വലിയതോവാള പൊട്ടന് കാലായില്‍ ജോര്‍ജിന്റെ തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ് ഇവര്‍. എല്ലാവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Discussion about this post