കൊല്ലം: തെന്മല ഉറുകുന്നില്‍ വാഹനാപകടത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉറുകുന്ന് നേതാജി വാര്‍ഡ് ഓലിക്കര് പുത്തന്‍വീട്ടില്‍ അലക്സിന്റെയും സിന്ധുവിന്റെയും മക്കളായ ശാലിനി(14), ശ്രുതി(11), ഉറുകുന്ന് ജിഷ ഭവനില്‍ കുഞ്ഞുമോന്റെയും സുജയുടെയും മകള്‍ കെസിയ (16) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. അച്ഛന്റെ ഉറുകുന്നിലെ കടയിലേക്ക് നടന്നു പോകുകയായിരുന്നു ശാലിനിയും ശ്രുതിയും അയല്‍വാസിയായ കെസിയയും. പുനലൂരില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മൂന്ന് പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശ്രുതിയും കെസിയയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശാലിനി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്്.
Discussion about this post