കൊല്ലം: ഭാര്യയ്ക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരെ യുവാവിന്റെ ആസിഡാക്രമണം. കൊല്ലം ഇരവിപുരം വാളത്തുങ്കലിലാണ് സംഭവം. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ വാളത്തുങ്കല്‍ സ്വദേശി ജയന് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.
ജയന്റെ ഭാര്യ രജി, മകള്‍ ആദിത്യ(14), അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
മദ്യലഹരിയിലാണ് ജയന് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇരവിപുരം പോലീസ് കേസെടുത്തു.
Discussion about this post