കൊല്ലം: ആലപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കൊല്ലത്തു നിന്ന് കാണാതായ വിദ്യാര്‍ഥിനികളുടേതെന്ന് തിരിച്ചറിഞ്ഞു. അറയ്ക്കല്‍ സ്വദേശിനി അമൃത, ആയൂര്‍ സ്വദേശിനി ആര്യ ജി.അശോക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചടയമംഗലത്തുനിന്ന് മൂന്നുദിവസം മുന്‍പാണ് ഇരുവരേയും കാണാതായത്.
വൈക്കം എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്നാണ് ഇവര്‍ മൂവാറ്റുപുഴയാറ്റില്‍ ചാടിയത്. ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്ത് നിന്നും പെരുമ്പളത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.
13ന് രാവിലെ 10 മണിയോടെയാണ് ഇരുവരും വീട്ടില്‍ നിന്ന് പോയത്. ശനിയാഴ്ച രാത്രി 7.45ഓടെ ഭാരമഉള്ള വസ്തുക്കള്‍ വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് പോലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തിയത്.
Discussion about this post