കൊല്ലം: കൊല്ലം ഡിസിസി അംഗവും കോര്പ്പറേഷന് മുന്‍ കൗണ്‍സിലറുമായ എ.എം.അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു.ദേശീയപാതയില്‍ തോട്ടപ്പള്ളി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കൊല്ലം ഡിസിസി അംഗമാണ് അന്‍സാരി.
മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് അന്‍സാരിയുടെ മകന് അന്‍വറാണ്. അന്‍വറിനെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരിക്കില്ല.
Discussion about this post