കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. കണ്ണൂര്‍ കൊട്ടിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജയ്മോന് കല്ലുപുരയ്ക്കകമാണ് ഭീഷണി മുഴക്കിയത്.
ഓഡിയോ സന്ദേശത്തിലൂടെയാണ് ജയ്മോന് സീറ്റ് ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനാണ് ഓഡിയോ സന്ദേശം അയച്ചത്. 25 കൊല്ലമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ തഴഞ്ഞാല്‍ ജീവിച്ചിരിക്കില്ലെന്നായിരുന്നു സന്ദേശം.
അതേസമയം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിന് ജയ്മോനെ സസ്പെന്റ് ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
Discussion about this post