തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാര്‍ത്ഥി മരിച്ചു. നെയ്യാറ്റിന്‍കര കാരോട് പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗിരിജകുമാരിയാണ് മരിച്ചത്.
മരം മുറിക്കുന്നതിനിടെ അബദ്ധത്തില്‍ ഗിരിജയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗിരിജയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.
Discussion about this post