കൊല്ലം: കൊല്ലം ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകള്‍ക്ക് നവംബര്‍ 15 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി. അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയ്ക്കും അനുബന്ധ ലേല ഹാളുകള്‍ക്കും 15 വരെ പ്രവര്‍ത്തിക്കാം.
ഒക്ടോബര്‍ 31 ന് ഇറക്കിയ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം പ്രവര്‍ത്തനം. നവംബര്‍ 15 ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കുന്നതിനാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്.
Discussion about this post