കൊല്ലം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ഇതിനായി www.buymysun.com വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും അധികമായി വരുന്ന 10 കിലോവാട്ട് വരെയുള്ള നിലയങ്ങള്‍ക്ക് ഒരോ കിലോവാട്ടിനും 20 ശതമാനം സബ്സിഡിയും ലഭ്യമാക്കും.
മുന്‍ഗണനാ ക്രമമനുസരിച്ച് സാധ്യതാ പഠനം നടത്തിയാകും നിലയങ്ങള്‍ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിന് ശേഷം അധിക വൈദ്യുതി ശൃംഖലയിലേക്ക് നല്‍കുന്നതിലൂടെ വൈദ്യുത ബില്ലില്‍ ഗണ്യമായ കുറവ് വരുത്താന്‍ കഴിയും എന്നതാണ് ഓണ്‍ ഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത. വിശദ വിവരങ്ങള്‍ സൈറ്റിലും ടോള്‍ ഫ്രീ നമ്പരായ 18004251803 നമ്പരിലും ലഭിക്കുമെന്ന് അനെര്‍ട്ട് പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
Discussion about this post