കൊല്ലം: തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് വഴി ധനസഹായം നല്‍കും. യൂത്ത് ടെക്ക്/സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് നിക്ഷേപ സഹായം പദ്ധതി പ്രകാരമാണ് ധനസഹായം നല്‍കുക.
പ്രായം 18 നും 40 നും മധ്യേ. തുകയുടെ 75 ശതമാനമോ പരമാവധി മൂന്നു ലക്ഷം രൂപയോ സബ്സിഡിയായി അനുവദിക്കും. അപേക്ഷ സെപ്തംബര്‍ 30 നകം ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 9446108519 നമ്പരില്‍ ലഭിക്കും.
Discussion about this post