തെന്മല: വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവായതിനെ തുടര്‍ന്ന് പരപ്പാറില്‍ ജലനിരപ്പ് ഉയരുന്നില്ല. കേരളത്തിലെ മറ്റു അണക്കെട്ടുകളെല്ലാം നിറഞ്ഞിരിക്കുമ്പോഴും ജലനിരപ്പുയരാതിരിക്കുകയാണ് പരപ്പാര്‍ അണക്കെട്ടില്‍. ഇതേ സമയം കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ഉയര്‍ന്ന് അണക്കെട്ട് തുറന്നിരുന്നു.
115.82 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി.113 മീറ്ററിന് മുകളില്‍ ജലനിരപ്പ് എത്തിയാല്‍ മാത്രമേ ഷട്ടര്‍ തുറക്കുന്നതിനുള്ള നീക്കം നടത്തുകയുള്ളൂ. കഴിഞ്ഞ വര്‍ഷം ഈ സമയം 113 മീറ്ററായിരുന്നു ജലനിരപ്പ്. 109.86 മീറ്ററാണ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയത്. അണക്കെട്ടിന്റെ സംഭരണശേഷി അനുസരിച്ച് ഒക്ടോബര്‍ ആദ്യവാരം 112 മീറ്റര്‍ വരെ ജലം സംഭരിക്കാം.
Discussion about this post