കൊല്ലം: പേടിയില്ലാതെ പാമ്പിനെ പിടിക്കാന്‍ പരിശീലനം നല്‍കുന്നു. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പാമ്പുകളെ പിടിക്കുന്നതിനും പാമ്പുകളെ സുരക്ഷിതമായി വിടുന്നതിനും വോളന്റിയര്‍മാരെ തെരഞ്ഞെടുക്കും.കൊല്ലം ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് പരിശീലനം നല്‍കുക. സെപ്തംബര്‍ 30 നകം കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ഇതിനായി അപേക്ഷ നല്‍കാം. മാതൃക www.forest.kerala.gov.in വെബ്സൈറ്റിലും വിശദ വിവരങ്ങള്‍ 0474-2748976 നമ്പരിലും ലഭിക്കും.
Discussion about this post