കൊല്ലം: ഹൈടെക് നിലവാരത്തിലെത്തി കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ മേഖലയിലെ ചരിത്ര മുഹൂര്‍ത്തമാണെന്ന് മൂന്നാം നിലയുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ച് എം മുകേഷ് എം എല്‍ എ പറഞ്ഞു. ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളെന്ന പദവിക്കൊപ്പം അടിസ്ഥാന ഭൗതിക സാഹചര്യ വികസനത്തിലും അക്കാദമിക നിലവാരത്തിലും ഏറെ മുന്നിലാണ് അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളെന്നും എംഎല്‍എ പറഞ്ഞു.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി മൂന്ന് നിലകളിലായി മികച്ച സൗകര്യങ്ങളുള്ള ക്ലാസ്സ് റൂമുകള്‍, ഓഫീസ്, റസ്റ്റ് റൂമുകള്‍, ആധുനികവും ഭിന്നശേഷി സൗഹാര്‍ദ്ദവുമായി നിര്‍മിച്ച ശുചിമുറികള്‍ എന്നിവ ഒരുക്കിയാണ് സ്‌കൂള്‍ ഹൈടെക് നിലവാരത്തിലെത്തിയത്.എന്‍എസ്എസ്, എസ്പിസി അടക്കമുള്ള 36 ക്ലബുകളുടെ സജീവ പ്രവര്‍ത്തനവും ഇക്കഴിഞ്ഞ പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകളിലെ മികച്ച വിജയ ശതമാനവും ദേശീയ-അന്തര്‍ദേശീയ പരീക്ഷകളിലെ വിദ്യാര്‍ഥി സാന്നിധ്യവും സ്‌കൂളിന്റെ മികവിനുള്ള സാക്ഷ്യപത്രങ്ങളാണ്.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്‌കൂളിലെ ലബോറട്ടറി നിര്‍മാണത്തിന് അനുമതിയായിട്ടുണ്ട്.
Discussion about this post