കൊല്ലം: കോവിഡ് രോഗവ്യാപനം ചെറുക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ് തലങ്ങളില്‍ സോഷ്യല്‍മീഡിയ വഴി രൂപീകരിക്കപ്പെടുന്ന സംരക്ഷിത കുടുംബ കൂട്ടായ്മയുടെ(സി സി ജി) പ്രചരണാര്‍ത്ഥം ലോഗോ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് പ്രൈസും മികച്ച രണ്ട് ലോഗോകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. സംരക്ഷിത കുടുംബ കൂട്ടായ്മയുടെ ലക്ഷ്യവും ദുരന്ത നിവാരണ അതോറിറ്റിയുടെ പങ്കും വിവരിക്കുന്ന തരത്തിലായിരിക്കണം ലോഗോ. [email protected] വെബ്സൈറ്റില്‍ സെപ്തംബര്‍ ഏഴിന് വൈകീട്ട് അഞ്ചുവരെ സമര്‍പ്പിക്കാം.
വാര്‍ഡുകളിലെയും ഡിവിഷനുകളിലെയും 10 മുതല്‍ 15 വരെ കുടുംബങ്ങളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സി സി ജി രൂപീകരിക്കുന്നത്. അംഗങ്ങള്‍ തങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ കൂട്ടായ്മയില്‍ വാട്ട്സ് ആപ് വഴി കൈമാറുന്നത്. ഇതുവഴി രോഗബാധിതരെ കണ്ടെത്താനും രോഗബാധയുടെ തീവ്രത അളക്കാനും കഴിയും. സന്ദേശങ്ങളും അറിയിപ്പുകളും ബോധവത്കരണങ്ങളും താഴെ തട്ടില്‍ കാര്യക്ഷമമായി എത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. മൂന്നാഴ്ച്ച കൊണ്ട് കോവിഡ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് സി സി ജി യുടെ ലക്ഷ്യം.
Discussion about this post