കൊല്ലം: മൃഗസംരക്ഷണ വകുപ്പ്, ജില്ലാപഞ്ചായത്ത് എന്നിവ സംയുക്തമായി നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അജഗ്രാമമാകാനൊരുങ്ങി പിറവന്തൂര്‍ പഞ്ചായത്ത്. പിറവന്തൂര്‍ പഞ്ചായത്തില്‍ ക്ഷീര സാന്ത്വനം – അജഗ്രാമം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം നിര്‍വഹിച്ചു.
കോവിഡ് മൂലം സാമ്പത്തിക -കാര്‍ഷിക മേഖലകളില്‍ സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമാണ് സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കിയത്. പാലുല്പാദനരംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ക്ഷീര സാന്ത്വനം പദ്ധതി പ്രകാരം അഞ്ച് ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് ഒരു പശുവിനെ നല്‍കും.
കുരിയോട്ടുമല സര്‍ക്കാര്‍ ഡയറി ഫാമില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എസ് വേണുഗോപാല്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി ഗിരിജാ കുമാരി, സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജയ പീറ്റര്‍, ഫാം സൂപ്രണ്ട് ഡോ. സി എസ് ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post