കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിക്കുന്നത് 258 പേര്‍. 96 കുടുംബങ്ങളിലെ 97 പുരുഷന്മാരും 120 സ്ത്രീകളും 41 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കൊല്ലം താലൂക്കിലാണ് ആറ് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്.
കാലാവസ്ഥ അനുകൂലമായതിനാല്‍ കരുനാഗപ്പള്ളിയിലെ വിദ്യാധിരാജ എന്‍എസ്എസ് കോളേജിലെയും അയണിവേലിക്കുളങ്ങരയിലെ ജോണ്‍ എഫ് കെന്നഡി സ്‌കൂളിലും പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ പിരിച്ചു വിട്ടു. ഇരവിപുരത്തെ സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ 31 കുടുംബങ്ങളിലെ 37 പുരുഷന്മാരും 42 സ്ത്രീകളും 14 കുട്ടികളും അടക്കം 93 പേരുണ്ട്. ആദിച്ചനല്ലൂര്‍ വില്ലേജിലെ മൈലക്കാട് പഞ്ചായത്ത് യുപിസില്‍ 25 കുടുംബങ്ങളിലെ 20 പുരുഷന്മാരും 24 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പടെ 51 പേരാണുള്ളത്.
ഓഗസ്റ്റ് 10ന് പനയം ഗവണ്‍മെന്റ് എച്ച്എസില്‍ ആരംഭിച്ച ക്യാമ്പില്‍ 13 കുടുംബങ്ങളിലെ 17 പുരുഷന്മാരും 19 സ്ത്രീകളും 11 കുട്ടികളുമടക്കം 47 പേരുണ്ട്. വാളത്തുംഗലിലെ ബോയ്‌സ് എച്ച്എസില്‍ ആരംഭിച്ച ക്യാമ്പില്‍ 38 പേരുണ്ട്. 15 കുടുംബങ്ങളിലെ 10 പുരുഷന്മാരും 19 സ്ത്രീകളും ഒന്‍പത് കുട്ടികളും. വടക്കേവിള പട്ടത്താനം വിമലഹൃദയ എച്ച് എച്ച് എസില്‍ 11 കുടുംബങ്ങളിലെ 11 പുരുഷന്മാരും 15 സ്ത്രീകളും ഉള്‍പ്പടെ 26 പേരുണ്ട്. നെടുമ്പനയിലെ ബഡ്‌സ് സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പാര്‍പ്പിച്ചിട്ടുള്ളത്.
Discussion about this post