വയനാട്: കല്‍പ്പറ്റ പൊഴുതനയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് പരിക്ക്. സേട്ടുക്കുന്ന് മൂത്തേടത്ത് ഷാജിയക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഷാജി. ഇതിനിടെ ആന തുമ്പിക്കൈ കൊണ്ട് ഷാജിയെ അടിച്ചു. ആനയുടെ ആക്രമണത്തില്‍ ഷാജിയുടെ തോളെല്ല് പൊട്ടുകയും വാരിയെല്ലിനു പരിക്കേല്‍ക്കുകയും ചെയ്തു.
കാട്ടാനശല്യം പതിവായ പ്രദേശമാണ് സേട്ടുക്കുന്ന്. പ്രദേശത്തെ കൃഷിയിടങ്ങള്‍ കാട്ടാനകള്‍ നശിപ്പിക്കുന്നത് പതിവാണ്.
Discussion about this post