തൃശ്ശൂര്‍: തൃശൂരില്‍ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യാണ് മരിച്ചത്. ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയിലാണ് നിജിഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് രാവിലെ പത്തരയോടെ നാട്ടുകാര്‍ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്.
കഴിഞ്ഞവര്‍ഷമാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്.
പാവറട്ടി സി.ഐ. എം.കെ. രമേശ്, എസ്.ഐ. സുജിത്ത്, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post